/uploads/news/news_ജയ്_ശ്രീറാം_വിളിക്കാത്തതിന്_മുസ്‌ലിം_സ്ത..._1730648790_6947.jpg
SOCIAL MEDIA

ജയ് ശ്രീറാം വിളിക്കാത്തതിന് മുസ്‌ലിം സ്ത്രീക്ക് ഭക്ഷണം നിഷേധിച്ച അതേസ്ഥലത്ത് ഭക്ഷണം വിളമ്പി മറുപടി


മുംബൈ: ജയ് ശ്രീറാം വിളിക്കാൻ വിസമ്മതിച്ച മുസ്‌ലിം യുവതിക്ക് ഭക്ഷണം നിഷേധിച്ച സ്ഥലത്ത്, എല്ലാവർക്കും സൗജന്യ ഭക്ഷണം വിതരണം ചെയ്ത് മാതൃകയായി മുംബൈ ബ്രദർഹുഡ് ഫൗണ്ടേഷൻ. കഴിഞ്ഞ ദിവസം മുംബൈ ടാറ്റ ഹോസ്പിറ്റലിന് സമീപത്ത് വെച്ച് ഒരു എൻ.ജി.ഒ ഭക്ഷണം വിതരണം ചെയ്യുന്നതിനിടെ ജയ് ശ്രീറാം വിളിക്കാത്ത മുസ്ലിം യുവതിക്ക് അധിക്ഷേപം നേരിട്ടിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വിതരണക്കാരനെ വിമർശിച്ചും യുവതിക്ക് ഐക്യദാർഢ്യവുമായി നിരവധി പേർ രംഗത്ത് എത്തിയിരുന്നു.

മുംബൈയിലെ ജർഭായ് റാഡിയ റോഡിലെ ടാറ്റ ഹോസ്പിറ്റലിന് സമീപമായിരുന്നു സംഭവം. ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യമായി സന്നദ്ധപ്രവർത്തകർ നൽകുന്ന ഭക്ഷണം വാങ്ങാനായി വരിനിന്ന ഹിജാബ് ധരിച്ച യുവതിയോട് ഭക്ഷണം ലഭിക്കണമെങ്കിൽ ജയ് ശ്രീറാം വിളിക്കണമെന്ന് വിതരണക്കാരിലൊരാൾ ആവശ്യപ്പെടുകയായിരുന്നു.

യുവതി അതിന് തയാറാവാതിരുന്നതോടെ, ജയ് ശ്രീറാം വിളിച്ചില്ലെങ്കില്‍ ഭക്ഷണം തരില്ലെന്ന് ഇയാള്‍ പറയുകയായിരുന്നു. രാമന്‍ എന്ന് വിളിക്കാത്തവര്‍ ഭക്ഷണത്തിനായി വരി നില്‍ക്കരുതെന്ന് പറഞ്ഞ ഇയാള്‍, യുവതിയോട് സ്ഥലംവിടാനും ഇല്ലെങ്കില്‍ ചവിട്ടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവം വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സംഭവത്തില്‍ പൊലിസിന് പരാതി ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ വിതരണക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ തയാറായിട്ടില്ല.

അതേസമയം മുംബൈ ബ്രദർഹുഡ് ഫൗണ്ടേഷൻ നടത്തിയ ഭക്ഷണ വിതരണത്തിൽ ഭക്ഷണം കിട്ടാൻ വേണ്ടി ആരും അള്ളാഹു അക്‌ബർ എന്നോ മറ്റ് മത മുദ്രാവാക്യങ്ങളോ വിളിക്കേണ്ടതില്ലെന്നും ഭക്ഷണം ആവശ്യമുള്ള എല്ലാവർക്കും അത് നൽകുമെന്നും സംഘാടകർ പറഞ്ഞു. മുംബൈ ബ്രദർഹുഡ് ഫൗണ്ടേഷൻ വിതരണം ചെയ്ത ഭക്ഷണം യാതൊരു വിവേചനവും നേരിടാതെ നിരവധി പേര്‍ വാങ്ങി സന്തോഷത്തോടെ പോകുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

രാമന്‍ എന്ന് വിളിക്കാത്തവര്‍ ഭക്ഷണത്തിനായി വരി നില്‍ക്കരുതെന്ന് പറഞ്ഞ ഇയാള്‍, യുവതിയോട് സ്ഥലംവിടാനും ഇല്ലെങ്കില്‍ ചവിട്ടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു

0 Comments

Leave a comment